തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീല്‍. ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ’ എന്ന് സ്വപ്നയുടെ ആരോപണങ്ങളെ തള്ളി ജലീല്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് കൂടുതല്‍ ഒന്നും തന്നെ ഇപ്പോള്‍ പറയാനില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്വപ്‌നയുടെ പരാമര്‍ശം കാര്യമാക്കുന്നില്ലെന്നും ഇത്തരം ഒരുപാട് മൊഴികള്‍ വന്നതല്ലേയെന്നും ശിവശങ്കർ പ്രതികരിച്ചു.
മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നും സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്നുമാണ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകിയതിന് ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്.
വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലാലു പ്രസാദ് യാദവ്
‘ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്, 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട്, മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ എന്നെ അറിയിച്ചു.
ഇതേത്തുടർന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം കറൻസി നോട്ടുകളാണ് എത്തിച്ചത്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം’, സ്വപ്ന വ്യക്തമാക്കി. കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
Post Your Comments