റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലാലു പ്രസാദ് യാദവ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ മുറിയിലെ ഫാനിന് അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീ പിടിച്ചതിനെ തുടര്‍ന്ന് ഫാന്‍ പൊട്ടിത്തെറിച്ചതോടെ, ലാലു ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈദ്യുതി തകരാറാണ് തീ പിടിത്തത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ പലാമുവിലെ വീട്ടില്‍ വെച്ചായിരുന്നു അപകടം. 2009ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു 73കാരനായ ലാലു പ്രസാദ്.
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ചികിത്സയ്ക്കായി സിംഗപ്പൂരില്‍ പോകാനാണ് ലാലു പ്രസാദ് യാദവ് ആഗ്രഹിക്കുന്നതെന്ന് അഭിഭാഷകന്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് പുതുക്കി കിട്ടിയാല്‍ വിദേശത്ത് പോകാന്‍ അനുമതി തേടി പുതിയ അപേക്ഷകള്‍ നല്‍കുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. കേസ് ജൂണ്‍ 10ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
Post Your Comments