കണ്ണൂർ: ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കണ്ണൂർ താഴെ ചൊവ്വ കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മർദ്ദനമേറ്റത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ് മർദ്ദനമേറ്റ ഷിബിൻ. മർദ്ദിച്ചത് ആർ.എസ്.എസ് പ്രവർത്തകരെന്ന് ഷിബിൻ ആരോപിച്ചു. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
അതേസമയം, പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മർദ്ദിച്ചു . നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകൾ വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകൾ കയ്യേറ്റം ചെയ്തു. ഇന്നലെ, വൈകിട്ട് മൂന്ന് മണിയോടെ കൂടിയാണ് നെടുമ്പറമ്പ് സ്വദേശിനിയായ ലീലാമ്മയെ മകൾ ലീന കെട്ടിയിട്ട് മർദ്ദിച്ചത്. വൃദ്ധയുടെ നിലവിളി കേട്ട് പഞ്ചായത്ത് മെമ്പറും നാട്ടുകാരും ഓടിയെത്തി. മര്‍ദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ വനിതാ പഞ്ചായത്തംഗം അര്‍ഷമോളേയും ലീന മര്‍ദ്ദിച്ചു. പരിക്കേറ്റ അര്‍ഷ പത്തനാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments