തിരുവനന്തപുരം: എംഡിഎംഎയും കഞ്ചാവുമായി ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ കാവലുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് പ്രതികളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. വലിയതുറ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപം ടൂറിസ്റ്റ് ഹോമിൽ നിന്നുമാണ് കടകംപള്ളി ചെറു വെട്ടുകാട് അനുഭവനിൽ ജോൺ ബാപ്റ്റിസ (22), മുട്ടത്തറ ഡോൺ ബോസ്കോ ലൈനിൽ സ്റ്റെഫാൻ (21), ഡൊമസ്റ്റിക് എയർ പോർട്ടിന് സമീപം ലിസി റോഡ് സ്വദേശി സൂരജ് (19), കൊച്ചുതോപ്പ് സ്വദേശി ഇഗ്നേഷ്യസ് (എബി-22), പേട്ട ജൂസാ റോഡ് സ്വദേശി ഫെബിൻ (19), വലിയതുറ വിശ്വഭാരതി റോഡ് സ്വദേശി രോഹിത്ത് സ്റ്റീഫൻ (20) എന്നിവർ പൊലീസ് പിടിയിലായത്.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സേമിയ ഇഡലി
പ്രതികളിൽ നിന്ന് 3.3 ഗ്രാം എംഡിഎംഎ പാക്കറ്റുകളും, കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവർ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ശംഖുമുഖം എസിപി ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയതുറ എസ്എച്ച്ഓ. സതികുമാർ, എസ്ഐമാരായ അഭിലാഷ് മോഹൻ, അലീന സൈറസ്, സാബു, സിപിഓമാരായ ഷാബു, അരുൺ പ്രശോഭ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments