
തൊടുപുഴ: വെങ്ങല്ലൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങല്ലൂർ സ്വദേശി ഷാഹുലിന്‍റെ മകൻ ആഷിഖാണ് മരിച്ചത്.
Read Also : വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്: സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്
ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിൽ ഇടിക്കുകയായിരുന്നു. അമിത വേഗത അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments