കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്‌തെന്ന സംശയത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് സൈജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
Read Also: പോത്തൻകോട് മാർക്കറ്റിൽ നിന്നും 50 കിലോ അഴുകിയ ചൂര മീൻ പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്
വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് പോലീസിനോട് വ്യക്തമാക്കി. ബലാത്സംഗ പരാതി അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോൾ ക്രെഡിറ്റ് കാർഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു. വിജയ് ബാബുവിന്റെ ഭാര്യ ദുബായ് യാത്രയിൽ വിജയുടെ ക്രെഡിറ്റ് കാർഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നൽകിയത്. കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാദ്ധ്യമങ്ങളിൽ നിന്ന് അറിഞ്ഞതെന്നും യാത്ര രേഖകൾ പോലീസിനെ കാണിച്ചുവെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.
Post Your Comments