Latest NewsKeralaNews

‘ ഉജ്ജ്വല വിജയം വെറുതേ കയറി വന്നതല്ല’: മാര്‍ഗ്ഗരേഖ പൊളിച്ചെഴുതാനൊരുങ്ങി കോൺഗ്രസ്

തോൽവികൾ ഒരുപാട് പഠിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് വിജയം പഠിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.

കൊച്ചി: തൃക്കാക്കരയിലെ അപ്രതീക്ഷ വിജയം യു.ഡി.എഫിന് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. വിജയത്തിലേക്കുള്ള വഴി പാർട്ടിയിൽ ചർച്ച ചെയ്തു തിരഞ്ഞെടുപ്പ് മാർഗ്ഗരേഖ പൊളിച്ചെഴുതുമെന്ന സൂചനയാണ് കോൺഗ്രസ് ഇപ്പോൾ പുറത്തുവിട്ടത്. അതേസമയം, തൃക്കാക്കര വിജയം സംസ്ഥാന കോൺഗ്രസിനെ നയിക്കുന്ന കെ.സുധാകരൻ -വി.ഡി.സതീശൻ നേതൃത്വത്തിനു കൂടുതൽ കരുത്തായി. തോൽവികൾ ഒരുപാട് പഠിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് വിജയം പഠിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.

Read Also: ഗൂഗിൾ മീറ്റ് ഇനി ഡ്യുവോയ്ക്ക് സ്വന്തം

എന്നാൽ, തൃക്കാക്കരയിൽ നേടിയ ഉജ്വല വിജയം വെറുതേ കയറി വന്നതല്ലെന്ന് നേതൃത്വത്തിന് വ്യക്തമായി അറിയാം. ഐക്യത്തോടെ നിന്ന് ചിട്ടയായി പ്രവർത്തിച്ചു നേടിയ ഫലത്തിന് പിന്നിലെ, വിജയമന്ത്രം സംസ്ഥാനമാകെ പടർത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. ഉപതിരഞ്ഞെടുപ്പ് ആയതുകൊണ്ട് ആണ് പാർട്ടി സംവിധാനം പൂർണ്ണമായി തൃക്കാക്കരയിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞതെന്നും പൊതുതിരഞ്ഞെടുപ്പിൽ അത് സാധ്യമല്ലെന്നും നേതൃത്വം സമ്മതിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button