ന്യൂഡൽഹി: ഗൂഗിളിൻ്റെ വിഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡ്യുവോയും ലയിക്കുന്നു. മീറ്റിലെ എല്ലാ സൗകര്യങ്ങളും വരും ദിവസങ്ങളിൽ ഡ്യുവോയിൽ സമന്വയിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ ഡ്യുവോയുടെ പേര് മാറ്റി ഗൂഗിൾ മീറ്റ് എന്നാക്കുമെന്നും വ്യക്തിപരമായ വിഡിയോ കോളുകൾക്ക് വേണ്ടിയാണ് ഡ്യുവോ വികസിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി. വിഡിയോ കോൺഫറൻസുകളാണ് ഗൂഗിൾ മീറ്റിൻ്റെ പ്രാഥമിക ധർമ്മം.
Read Also: മോദിയുടെ ഭരണത്തിൽ ഇന്ത്യ സുരക്ഷിതം, വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നു: ജെപി നദ്ദ
മീറ്റിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 32ൽ നിന്ന് 100 ആക്കി ഉയർത്തും. ഉപയോക്താക്കൾ ഡ്യുവോ ആപ്പിൽ പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്താൽ മതിയാവും. ഈ മാസം മുതൽ ആപ്പിൽ പുതിയ സൗകര്യങ്ങൾ വന്നുതുടങ്ങും. ലൈവ് സ്ട്രീം സംവിധാനം ആരംഭിക്കും. ജിമെയിൽ, ഗൂഗിൾ കലണ്ടർ തുടങ്ങി ഗൂഗിളിൻ്റെ മറ്റ് ആപ്പുകളുമായും ഡ്യുവോ സിങ്ക് ചെയ്യപ്പെടും.
Post Your Comments