KollamLatest NewsKeralaNattuvarthaNews

ദ​മ്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു : ആറംഗ സംഘം അറസ്റ്റില്‍

ചെ​മ്മ​രു​തി മു​രി​ങ്ങ​വി​ള വീ​ട്ടി​ല്‍ വി​ജി​ത്ത് (21), ഇ​ട​വി​ള വീ​ട്ടി​ല്‍ പ്ര​ശാ​ന്ത് (20), പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ജീ​വ് (23), ച​രു​വി​ള വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് (23), വ​ലി​യ​പൊ​യ്ക വീ​ട്ടി​ല്‍ അ​നൂ​പ് (19), പു​ത്ത​ന്‍വി​ള വീ​ട്ടി​ല്‍ മു​കു​ന്ദ​ന്‍ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വ​ര്‍ക്ക​ല: ദ​മ്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റു​പേ​ര്‍ അ​റ​സ്റ്റിൽ. ചെ​മ്മ​രു​തി മു​രി​ങ്ങ​വി​ള വീ​ട്ടി​ല്‍ വി​ജി​ത്ത് (21), ഇ​ട​വി​ള വീ​ട്ടി​ല്‍ പ്ര​ശാ​ന്ത് (20), പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ജീ​വ് (23), ച​രു​വി​ള വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് (23), വ​ലി​യ​പൊ​യ്ക വീ​ട്ടി​ല്‍ അ​നൂ​പ് (19), പു​ത്ത​ന്‍വി​ള വീ​ട്ടി​ല്‍ മു​കു​ന്ദ​ന്‍ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ഒ​രു വി​ദ്യാ​ര്‍ത്ഥി​യും കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്.

മേ​യ് 29-ന് ​രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ന്നു​വി​ള ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഷി​ബു-​ഗീ​ത ദ​മ്പ​തി​ക​ളെ​യും മ​ക്ക​ളെ​യു​മാ​ണ് യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പിച്ച​ത്.

Read Also : അപ്പുക്കുട്ടന് ഹേന പൊന്‍മുട്ടയിടുന്ന താറാവ്, എന്നിട്ടും ഹേനയെ കൊലപ്പെടുത്തി

അ​യി​രൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​കെ. ശ്രീ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സ​ജി​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ സു​നി​ല്‍കു​മാ​ര്‍, ബൈ​ജു, പൊ​ലീ​സു​കാ​രാ​യ സ​ജീ​വ്, ജ​യ്മു​രു​ക​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button