ചേര്‍ത്തല: ഭര്‍തൃവീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്.പ്രേംകുമാറിന്റേയും ഇന്ദിരയുടേയും മകള്‍ ഹേനയെ (42) ആണ് ഇക്കഴിഞ്ഞ മെയ് 26ന് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also:അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്‌ളൈ ദുബായ്
ചെറുപ്പം മുതല്‍ ചെറിയ മാനസികാസ്വാസ്ഥ്യമുള്ള ഹേനയെ 80 പവന്‍ സ്വര്‍ണം നല്‍കിയായിരുന്നു വിവാഹം കഴിച്ചു വിട്ടത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹേനയും അപ്പുക്കുട്ടനും തമ്മിലുള്ള വിവാഹം. കൂടുതല്‍ സ്ത്രീധനത്തിനായി കഴിഞ്ഞ 7മാസം ഹേന നേരിട്ടത് കടുത്ത പീഡനമാണെന്ന് വീട്ടുകാര്‍ പറയുന്നു. ഹേനയ്ക്ക് ചെറുപ്പം മുതല്‍ നേരിയ മാനസികാസ്വാസ്ഥ്യമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് പാരമ്പര്യ വൈദ്യനായ അപ്പുക്കുട്ടനുമായി വീട്ടുകാര്‍ വിവാഹം നടത്തിയത്. മകളെ പൊന്നുപോലെ നോക്കാമെന്നായിരുന്നു അപ്പുക്കുട്ടന്റെ ഉറപ്പ്. 80 പവന്‍ സ്ത്രീധനത്തിന് പുറമെ, ഭര്‍തൃവീട്ടിലേയ്ക്ക് വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, ടെലിവിഷന്‍ എന്നിവ വാങ്ങി നല്‍കി. മകളുടെ ചെലവിലേയ്ക്കായി മാസം തോറും 15000 രൂപ നല്‍കിയിരുന്നെന്നും ഹേനയുടെ വീട്ടുകാര്‍ പറയുന്നു.
ഇത്രയും സ്ത്രീധനത്തിന് പുറമേ 7 ലക്ഷം രൂപ കൂടി വേണമെന്നാണ് അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്ര വലിയ തുക ഇപ്പോള്‍ തരാന്‍ കഴിയില്ലെന്ന് പിതാവ് അറിയിച്ചു. ചെയ്യുന്ന ജോലികള്‍ക്ക് കുറ്റം പറയാറുണ്ടെന്നും മര്‍ദ്ദിക്കാറുണ്ടെന്നും ഹേന സ്വന്തം വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, പിതാവ് കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ വരുന്നില്ലെന്നായിരുന്നു ഹേനയുടെ മറുപടി. പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നേരിടുന്ന പീഡനങ്ങള്‍ ഹേന സഹോദരി സുമയോടാണ് പറഞ്ഞിരുന്നത്. ഇത് മനസ്സിലാക്കിയ അപ്പുക്കുട്ടന്‍ ഹേനയുടെ ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിച്ചിരുന്നെന്നും പറയുന്നു.
അപ്പുക്കുട്ടനും ഹേനയുടെ അച്ഛനും തമ്മില്‍ പണത്തിന്റെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നതായി സൂചനകളുണ്ട്.
Post Your Comments