KollamLatest NewsKeralaNattuvarthaNews

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭ​ക്ഷ​ണം കഴിച്ചുകൊണ്ടിരുന്ന ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി: 25കാരൻ പിടിയിൽ

ഇ​ര​വി​പു​രം വ​ട​ക്കും​ഭാ​ഗം സൂ​നാ​മി ഫ്ലാ​റ്റ് 26/4ല്‍ ​ന​വാ​സ്(25) ആ​ണ് പി​ടി​യി​ലാ​യ​ത്

ഇ​ര​വി​പു​രം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. ഇ​ര​വി​പു​രം വ​ട​ക്കും​ഭാ​ഗം സൂ​നാ​മി ഫ്ലാ​റ്റ് 26/4ല്‍ ​ന​വാ​സ്(25) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്. അ​യ​ല്‍വാ​സി​യാ​യ വ​ള്ള​ക്ക​ട​വ് സൂ​നാ​മി ഫ്ലാ​റ്റി​ല്‍ സെ​ബാ​സ്റ്റ്യ​നെ(57)​യാ​ണ് യുവാവ് വെ​ട്ടിപ്പ​രി​ക്കേ​ല്‍പ്പിച്ച​ത്.

Read Also : ‘ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കരുത്’ – പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ് വിശ്വം

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. വീ​ട്ടി​നു​ള്ളി​ലേ​ക്ക് മാ​ര​കാ​യു​ധ​വു​മാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റിയ ​ന​വാ​സ് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ ത​ല​ക്ക്​ വെ​ട്ടി. ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​രു​മ​ക​ളെ പി​ടി​ച്ചു​ത​ള്ളു​ക​യും ചെ​യ്തു. അ​ക്ര​മ​ത്തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ ത​ല​ക്കും കൈ​ക​ള്‍ക്കും പ​രി​ക്കേ​റ്റു.

ഇ​ര​വി​പു​രം പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ പി​ടു​കൂ​ടു​ക​യാ​യി​രു​ന്നു. ക​ണ്‍ട്രോ​ള്‍ റൂം ​ഇ​ന്‍സ്പെ​ക്ട​ര്‍ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ജ​യേ​ഷ്, അ​നീ​ഷ് കു​മാ​ര്‍, എ.​എ​സ്.​ഐ നൗ​ഷാ​ദ്, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button