ThiruvananthapuramKeralaNattuvarthaLatest NewsNews

കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ല: തോറ്റെങ്കിലും വോട്ടു കൂടുതല്‍ കിട്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയില്‍ നടന്നതെന്നും കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ലെന്നും വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര അനുമതി കിട്ടിയാല്‍ സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു. പ്രതീക്ഷിച്ച മുന്നേറ്റം തൃക്കാക്കരയില്‍ ഉണ്ടായില്ലെന്നും തൃക്കാക്കരയില്‍ സഹതാപം ഒരു ഘടകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കരവിധി മുന്നറിയിപ്പായി കാണുന്നുന്നുവെന്നും പരാജയം അംഗീകരിച്ച് ജനവിധി ഏറ്റുവാങ്ങുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ വോട്ടു കൂടുതലാണ് കിട്ടിയതെന്നും ഇലക്ഷനില്‍ ജയിക്കുക എന്നതു മാത്രമല്ല, വോട്ടു കൂടുതല്‍ കിട്ടുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയത്! ശ്രീജിത്ത്‌

‘സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലോ പ്രഖ്യാപനത്തിലോ പിഴവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തുന്നില്ല. ഇടതു വിരുദ്ധശക്തികളെ യു.ഡി.എഫ് ഒന്നിപ്പിച്ചു. ബി.ജെ.പി, ട്വന്റി ട്വന്റി വോട്ടുകള്‍ കൂടി യു.ഡി.എഫിന് കിട്ടി. ക്രമാനുഗതമായ കുറവ് ബി.ജെ.പി വോട്ടില്‍ കാണാം. എന്നാൽ, എല്‍.ഡി.എഫിന്റെ അടിസ്ഥാന വോട്ടുകള്‍ തകര്‍ന്നു പോയിട്ടില്ല,’ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button