തൃക്കാക്കരയിൽ എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ട് ഉമ നേടിയെടുത്ത വിജയം ഇടത് പക്ഷത്തിൽ വലിയ ചർച്ചയാകുകയാണ്. തുടർ ഭരണം ലഭിച്ചിട്ടും തൃക്കാക്കര പിടിച്ചെടുക്കാൻ പിണറായിയുടെ ഇടതന്മാർക്ക് കഴിഞ്ഞില്ല. എന്നാൽ, ഇത് കെ റെയിൽ പദ്ധതിയോടുള്ള ജനങ്ങളുടെ പ്രതിഷേധമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയതെന്നാണ് തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ തോൽവിയെക്കുറിച്ചു അഡ്വ ശ്രീജിത്ത് പെരുമന പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം.
കുറിപ്പ് പൂർണ്ണ രൂപം,
ഇനി സ്വർണ്ണക്കരണ്ടിയുണ്ടാക്കി നൽകുന്ന വികസനമാണെങ്കിലും അത് ഈ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ടാകണം എന്ന് ഓർമ്മിപ്പിക്കുകയാണ് ജനാധിപത്യം.
മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയത്.
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments