ന്യൂഡൽഹി: കെ.റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും തത്വത്തിൽ അനുമതി നൽകിയത് വിശദ പദ്ധതി രേഖ സമർപ്പിക്കാനായിട്ടാണെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പദ്ധതിയ്‌ക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. കെ.റെയിൽ സർവേയ്‌ക്കെതിരായ വിവിധ ഹർജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്. നേരത്തെ തന്നെ കെറെയിൽ പദ്ധതിയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കെറെയിൽ പദ്ധതിയുടെ ഡി.പി.ആർ അപൂർണമാണെന്നും സംസ്ഥാന സർക്കാർ അവകാശപ്പെടുന്നതിനേക്കാൾ അധികം തുക ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Post Your Comments