ചിറ്റൂർ: കൂട്ടുകാരുമൊത്ത് പാറമടയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചിറ്റൂർ തറക്കളം മുരളിയുടെ മകൻ ആകാശ്(15) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. വേമ്പ്രയിലുള്ള കൂട്ടുകാരന്റെ വീട്ടിൽ വന്നതായിരുന്നു ആകാശ്. നീന്തൽ വശമില്ലാത്ത ആകാശ് വെള്ളക്കെട്ടിൽ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാർ ബഹളം വച്ചു. തുടർന്ന്, ചിറ്റൂരിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേന ആകാശിനെ പുറത്തെടുത്ത് വിളയോടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : അയോദ്ധ്യയിലെ രാമക്ഷേത്രം: ഗർഭഗൃഹത്തിന് യോഗി ആദിത്യനാഥ് ഇന്ന് തറക്കല്ലിടും
മീനാക്ഷിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിറ്റൂർ അമ്പാട്ടുപാളയം വിജയമാത കോണ്‍വെന്റ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: ബിന്ദു. സഹോദരൻ: ആദർശ്.
Post Your Comments