ലക്നൗ: ഉത്തർ പ്രദേശിലെ അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് തറക്കല്ലിടും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിവര്യൻമാരും മഹദ് വ്യക്തികളും ചടങ്ങിൽ പങ്കെടുക്കാനായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഗർഭ ഗൃഹത്തിന്റെ അസ്ഥിവാരം മൂന്നു മാസത്തിനുള്ളിൽ പണിതീർക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിശ്വസിക്കുന്നത്. ഏതാണ്ട് 17,000 ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ചാണ് ഈ ഭാഗം നിർമ്മിക്കുക.
കർണാടകയിൽ നിന്നും ആന്ധ്ര പ്രദേശിൽ നിന്നും വരുത്തിയ ഉന്നതനിലവാരമുള്ള ഗ്രാനൈറ്റ് കല്ലുകളാണ് അസ്ഥിവാര നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. കേന്ദ്രമന്ത്രാലയവും റെയിൽവേ മന്ത്രാലയവും ചരക്കു നീക്കത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഭാഗങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തന്നെ വ്യക്തമായ പദ്ധതിപ്രകാരം സമയബന്ധിതമായാണ് മുന്നോട്ടു പോകുന്നതെന്ന് നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
Post Your Comments