KeralaLatest NewsNews

യഹിയ തങ്ങൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌ത്‌ കേരള പൊലീസ്

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ എസ്.പി ഓഫീസ് മാർച്ചിനിടെയായിരുന്നു യഹിയ തങ്ങൾ ജഡ്ജിയെ അധിക്ഷേപിച്ചത്.

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌ത്‌ കേരള പൊലീസ്. ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചതിനെ തുടർന്നാണ് യഹിയയ്‌ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസ് എടുത്തത്. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമാണെന്നായിരുന്നു യഹിയയുടെ അധിക്ഷേപം.

Read Also:  നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ എസ്.പി ഓഫീസ് മാർച്ചിനിടെയായിരുന്നു യഹിയ തങ്ങൾ ജഡ്ജിയെ അധിക്ഷേപിച്ചത്. മതവിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിന് ജാമ്യം നൽകിയ ജഡ്ജി പി.എസ് ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്നും യഹിയ തങ്ങൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button