കൊച്ചി: സഹോദരനുമായുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 12 കാരിക്ക് ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതി നിഷേധിച്ച് ഹൈക്കോടതി. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. ഈ നിലയില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പെണ്‍കുട്ടിയ്ക്ക് പ്രസവം വരെ അടുത്തുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും ചികിത്സ തേടാമെന്നും കോടതി വ്യക്തമാക്കി.
READ ALSO: ട്രെയിനില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം : യുവാവിന് തടവ് ശിക്ഷ
കഴിഞ്ഞ മാസം 22നാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായും സാരമായി ബാധിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ വാദം. പ്രസവശേഷം കുട്ടിയുടെ പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്താമെന്നും പ്രസവം വരെ മാതാപിതാക്കള്‍ക്കൊപ്പമുള്ള കുട്ടിയുടെ ജീവിതസാഹചര്യം നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments