ചെന്നൈ: പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ഇത്തരത്തിൽ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രം 200 കോടി രൂപ നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. കമല്‍ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജൂണ്‍ 3നാണ് ‘വിക്രം’ തിയേറ്ററുകളിലെത്തുക. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമല്‍ ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
Post Your Comments