Latest NewsNewsIndia

സിഎഎ രാജ്യത്തെ ഭിന്നിപ്പിക്കും: കമല്‍ഹാസന്‍

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സിഎഎ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നുവെന്ന വിജ്ഞാപനം ഇന്നലെ വൈകുന്നരത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന് ശേഷം രാത്രിയില്‍ തന്നെ സിഎഎക്കെതിരായി രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. ഇപ്പോഴിതാ സിഎഎയില്‍ തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയ നേതാവും കൂടിയായ കമല്‍ഹാസന്‍.

Read Also: ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ആകർഷകമായ പലിശ! എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റുമായി ഈ ബാങ്ക്

ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎയെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. മതത്തിന്റെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും മക്കള്‍ നീതിമയ്യം പാര്‍ട്ടി വക്താവെന്ന നിലയില്‍ കമല്‍ഹാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button