KeralaLatest NewsNews

കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമൽഹാസൻ

തിരുവനന്തപുരം: സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിർവഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നു നടൻ കമൽഹാസൻ. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘ചീത്ത തന്ത്രം’: ആപ്പിളിന്റെ ‘ഹാക്കിംഗ്’ അലേർട്ടിലെ ജോർജ്ജ് സോറോസിന്റെ ബന്ധം ചൂണ്ടിക്കാണിച്ച് ബിജെപി

കേരളത്തെക്കുറിച്ചു താൻ പറയുന്ന കാര്യങ്ങൾ എന്താണെന്നു രാജ്യം അറിയണമെന്നതിനാൽ ഇംഗ്ലിഷിൽ പ്രസംഗിക്കുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ആശംസാ പ്രസംഗം ആരംഭിച്ചത്. വികസന പദ്ധതികളുടെ നടത്തിപ്പിലും വികേന്ദ്രീകൃതാസൂത്രണത്തിലും രാജ്യത്തെ ഏറ്റവും മികച്ച മാതൃകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും കേരളത്തിൽ നിന്നു നിരവധി പാഠങ്ങൾ താൻ ഉൾക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിർണായകവും ഗൗരവവുമായ സാമൂഹ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതാണ് മലയാള സിനിമകൾ. സാമൂഹ്യ പ്രതിബദ്ധതയുള്ള കേരള സംസ്‌കാരം രൂപപ്പെടുന്നതിൽ ഇവിടുത്തെ സിനിമകൾ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗമനപരമായ സാമൂഹ്യബോധം പ്രതിഫലിപ്പിക്കുന്നതൂകൂടിയാണിത്. തന്റെ രാഷ്ട്രീയ പ്രവേശന സമയത്ത് കേരളത്തിലെ രീതികൾ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രശസ്തമായ കേരള മോഡൽ വികസനത്തിൽ നിന്നു താൻ പ്രചോദനമുൾക്കൊണ്ടു. വികേന്ദ്രീകൃതാസൂത്രണം അതിന്റെ യഥാർഥ അർഥത്തിൽ നടപ്പാക്കാൻ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടുമ്പോഴും 1994ൽ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം അതു നടപ്പാക്കിക്കാണിച്ചു. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നടപ്പാക്കിയ കേരള മോഡൽ വികസനവും രാജ്യത്തിനു മാതൃകയാണ്. പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തിയതാണ് കോവിഡ് മഹാമാരിയെ മികച്ച രീതിയിൽ നേരിടാൻ കേരളത്തെ പ്രാപ്തമാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതു സാധാരണക്കാരനും പ്രാപ്യമായ രാഷ്ട്രീയ, ഭരണ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. തന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തണമെന്നു ഭരണകൂടത്തോട് ആവശ്യപ്പെടാൻ പൗരനെ പ്രേരിപ്പിക്കുന്നത് ഇതാണ്. വളർച്ചാധിഷ്ഠിത വികസന പദ്ധതികളിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാർവത്രിക വിദ്യാഭ്യാസ, ആരോഗ്യ മാതൃകളിലൂടെ ശക്തമായ സാമൂഹ്യ അടിത്തറ സൃഷ്ടിച്ച, സൃഷ്ടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തെ മികച്ച സാമൂഹ്യ വികസിത സംസ്ഥാനമാക്കി മാറ്റുന്നതിന് വിജ്ഞാനാധിഷ്ഠിത സമൂഹ സൃഷ്ടിക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശ്രമങ്ങളെ പ്രസംഗത്തിൽ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Read Also: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടിയ്ക്ക് നേരെ ലൈം​ഗി​ക അ​തി​ക്ര​മം: പ്രതിക്ക് നാലുവര്‍ഷം തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button