![](/wp-content/uploads/2022/05/download-70-2.jpg)
എറണാകുളം: സി.പി.ഐ.എം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്ന ആരോപണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എന്‍ രാധാകൃഷ്ണൻ. സി.പി.ഐ.എം കള്ളവോട്ട് ചെയ്താലും എൻ.ഡി.എ വിജയിക്കുമെന്നും കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും എ.എൻ രാധാകൃഷ്ണൻ വ്യക്തമാക്കി. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാൾ ഇന്ന് ഉച്ചക്ക് പോലീസിന്‍റെ പിടിയിലായിരുന്നു. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജു ടി.എസ് എന്ന വ്യക്തിയുടെ പേരിൽ ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചതാണ് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്. ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിംഗാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് മുന്നണികള്‍ പറയുന്നു.
Post Your Comments