KeralaLatest NewsNews

ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ല, വീട്ടുകാർ പീഡിപ്പിക്കുന്നു:നിയമ നടപടിക്കൊരുങ്ങി സ്വവർഗാനുരാഗികളായ ആദിലയും നൂറയും

'എനിക്കെന്റെ നൂറയെ വേണം, അവളുടെ ഉമ്മ അവളെ തട്ടിക്കൊണ്ടുപോയി': പരാതിയുമായി ആദില

ആലുവ: തന്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സ്വവർഗാനുരാഗി ആദില നസ്‌റിൻ രംഗത്ത്. തന്റെ പങ്കാളിയായ ഫാത്തിമ നൂറയെ അവളുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ആലുവ സ്വദേശിയായ ആദില പോലീസിൽ പരാതി നൽകി. വീട്ടിൽ നിന്നുള്ള ക്രൂര പീഡനത്തെ തുടർന്ന് നീതി തേടിയുള്ള പോരാട്ടത്തിലാണ് സ്വവർഗ അനുരാഗികളായ ഫാത്തിമ നൂറയും ആദില നസിറിനും. സ്വവർഗ അനുരാഗം നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കാൻ നിയമപോരാട്ടം നടത്തുകയാണ് ആദില.

തന്റെ വീട്ടിൽ കഴിയുകയായിരുന്ന നൂറയെ അവളുടെ ബന്ധുക്കൾ തങ്ങളെ മർദ്ദിച്ച് അവളെ ബന്ദിയാക്കിയെന്നാണ് ആദില നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇരുവരുടെയും ബന്ധത്തെ എതിർത്ത വീട്ടുകാർ ഇവരെ ശാരീരികമായി മർദ്ദിച്ചുവെന്നും ആരോപണമുണ്ട്. വീടുകളിൽ നിന്ന് ഒളിച്ചോടിയ ഇവർ വനജ കലക്റ്റീവിൽ സഹായം തേടുകയായിരുന്നു. നൂറയുടെ വീട്ടുകാർ ആളെക്കൂട്ടി സംഘടനയ്‌ക്കെതിരെ രംഗത്ത് വന്നു. നൂറയെ കൊന്നാലും ആദിലയുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ല എന്നവർ പറഞ്ഞതായി ആദില ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് പോലീസിൽ വിവരമറിയിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിൽ വീട്ടുകാരുടെ കൂടെ പോകാൻ തയ്യാറല്ലെന്നും അവർ അപകടകാരികളാണെന്നുമായിരുന്നു നൂറ പറഞ്ഞത്.

Also Read:1993 മുംബൈ ബോംബ് ആക്രമണ കേസിലെ നാലു പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി സിബിഐ

എന്നാൽ, ആദിലയുടെ കുടുംബത്തിൽ നിന്നും ഇത്രയും പ്രശ്നമുണ്ടായില്ല. ആദിലയുടെ ഉമ്മയും ബന്ധുക്കളും ആദിലയുടെ കൂടെ നൂറയെയും കൂട്ടിക്കൊണ്ടു പോയി. നൂറയെ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുമെന്നും പറഞ്ഞായിരുന്നു നൂറയെ സ്വീകരിച്ചത്. ആദിലയുടെ വീട്ടിൽ വച്ച് ഈ രണ്ടുപേരും നിരന്തരം വൈകാരിക ബ്ലാക്ക്മെയിലിംഗിന് ഇരയായി. പല രാത്രികളിലും ഉറങ്ങാൻ പോലും അനുവദിക്കാതെ അവരോട് പ്രണയം ഉപേക്ഷിക്കാൻ ആദിലയുടെ വീട്ടുകാർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

23 ന് നൂറയുടെ ഉമ്മയും ബന്ധുക്കളും ചേർന്ന് ആദിലയുടെ വീട്ടിലെത്തി നൂറയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നൂറയെ തിരിച്ചുകിട്ടാൻ തലശ്ശേരി പോലീസ് സ്റ്റേഷനിൽ നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആദിലയെയും നൂറയെയും ബിനാനിപുരം പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും സ്വസമ്മതപ്രകാരം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായവരാണെന്ന് മനസിലാക്കി പോലീസ് പരാതി സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ ആലുവയിലെ ഷോട്ട് സ്റ്റേ ഹോമിലാണ് ആദില. നൂറയെ തിരിച്ചുകിട്ടാനുള്ള പ്രയത്നത്തിലാണ് ഈ പെൺകുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button