മലപ്പുറം: തന്റെ പങ്കാളിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മലപ്പുറം സ്വദേശിനിയായ സുമയ്യ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെയാണ് സുമയ്യ-അഫീഫ പ്രണയകഥ മലയാളികൾ അറിഞ്ഞത്. ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയും ഒരു മാസത്തെ വേർപെടുത്തലിനൊടുവിൽ ജൂൺ 28 ന് വീണ്ടും ഒന്നിച്ചിരുന്നു. അഫീഫയെ അവളുടെ മാതാപിതാക്കൾ ‘കൺവേർഷൻ തെറാപ്പി’ക്ക് വിധേയയാക്കിയിരുന്നു.
അഫീഫ കടന്നുപോയ കപടശാസ്ത്രപരമായ ചികിത്സയെക്കുറിച്ചും കേസിൻ്റെ പ്രാഥമിക സമയത്ത് പോലീസ് ഉദ്യോഗസ്ഥരുടെ നിസ്സംഗതയെക്കുറിച്ചും ഭാവിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളെക്കുറിച്ചും ഇരുവരും അടുത്തിടെ ദ ന്യൂസ് മിനിറ്റിനോട് പങ്കുവെച്ചിരുന്നു. സുമയ്യയെ കൊല്ലുമെന്ന് ഉമ്മയെല്ലാം പറഞ്ഞിരുന്നുവെന്നും തന്നെ മാനസികമായി തളർത്തുകയായിരുന്നു അവരുടെ ഉദ്ദേശമെന്നും അഫീഫ പറയുന്നു. 15 ദിവസത്തോളം താൻ കോഴിക്കോട്ടെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നും, ഹോസ്പ്പിറ്റലില്‍ കൊണ്ടുപോയ സമയത്ത് തനിക്കിവിടെ നില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ സമ്മതമില്ലാതെ ഒരു ഇഞ്ചെക്ഷൻ നൽകിയെന്നും അഫീഫ മാതൃഭൂമിയോട് പറഞ്ഞു.
നീ ഈ ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണ്, മരുന്നു കഴിച്ചാല്‍ മാറാവുന്ന പ്രശ്‌നം മാത്രമാണ് എന്നൊക്കെ ഡോക്ടർ പറഞ്ഞതായി അഫീഫ മാതൃഭൂമിയിലെ അഖിലയുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘കൗൺസിലിങ്ങിൽ പറഞ്ഞത് ഹോമോ സെക്ഷ്വാലിറ്റി ഒരു ഡിസോഡറാണെന്നാണ്. അതിനെ കുറിച്ചുളള ചില പുസ്തകങ്ങളും കാണിച്ചു. ബോധം തീരെ ഇല്ലായിരുന്നു’, അഫീഫ പറഞ്ഞു.
Post Your Comments