മുംബൈ:1993 മുംബൈ ബോംബ് ആക്രമണ കേസിലെ നാലു പ്രതികളെ, സിബിഐ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി. ജൂണ്‍ 13 വരെയാണ് സിബിഐ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ മെയ് 21നാണ് ഗുജറാത്ത് ഭീകരവിരുദ്ധ സേനകളില്‍ നിന്നും പ്രതികളെ ഏറ്റുവാങ്ങിയത്. ആകെ 14 ദിവസമാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അബൂബക്കര്‍, സയ്യദ് ഖുറേഷി, മുഹമ്മദ് ഷൊഐബ് ഖുറേഷി, മുഹമ്മദ് യൂസഫ് ഇസ്മായില്‍ ഷേഖ് എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്.
Read Also:‘എന്റെ വസ്ത്രങ്ങൾ വിറ്റിട്ടായാലും ജനങ്ങൾക്ക് വിലകുറഞ്ഞ ഗോതമ്പ് എത്തിക്കും’: പാക് പ്രധാനമന്ത്രി
1995ല്‍ കള്ള പാസ്പോര്‍ട്ട് നിര്‍മ്മിച്ച് രാജ്യം വിടാന്‍ ശ്രമിക്കവേയാണ് ഗുജറാത്ത് എന്‍.ഐ.എ നാലംഗ സംഘത്തെ പിടികൂടിയത്. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍ എന്നിവരുമായി പ്രതികള്‍ക്കുള്ള ബന്ധവും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വിശദമായി ചോദിച്ചറിയും.
മുംബൈ ബോംബാക്രമണത്തിലെ സൂത്രധാരന്മാര്‍, ദാവൂദ് ഇബ്രഹാമിന്റെ നേതൃത്വത്തില്‍ ദുബായിലാണ് ഗൂഢാലോചന നടന്നത്.
Post Your Comments