KeralaLatest NewsNews

രണ്ടു വർഷം നീണ്ട പ്രണയ യാത്രയുടെ വിശേഷങ്ങളുമായി പൊന്നുവും നവ്യയും

ഇക്കഴിഞ്ഞ പ്രണയദിനം നിരവധി മുഹൂർത്തങ്ങൾക്കാണ് കേരളം സാക്ഷിയായത്. ട്രാൻസ്‌ജെൻഡർ കപ്പിൾസായ പ്രവീണും വിഷുവും വിവാഹിതരായത് ഈ പ്രണയദിനത്തിലായിരുന്നു. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ, തങ്ങളുടെ രണ്ട് വർഷത്തെ പ്രണയ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച പൊന്നുവിന്റെയും നവ്യയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇരുവരും തങ്ങളുടെ പ്രണയ വിശേഷങ്ങൾ പങ്കുവെച്ചത്.

തങ്ങളുടെ കുടുംബം വഴിയാണ് പരിചയപ്പെട്ടതെന്ന് ഇരുവരും പറയുന്നു. രണ്ട് പേരുടെയും മാനസികമായ ബുദ്ധിമുട്ടുകൾ മാറ്റുന്നതിന് വേണ്ടിയായിരുന്നു കുടുംബം ഇവരെ പരസ്പരം പരിചയപ്പെടുത്തിയത്. കൂട്ടുകാർ എന്ന അർത്ഥത്തിലായിരുന്നു ഇത്. എന്നാൽ, പൊന്നുവും നവ്യയും സൗഹൃദത്തേക്കാൾ പ്രണയത്തിനായിരുന്നു പ്രാധാന്യം നൽകിയത്. ആത്മഹത്യാ സ്റ്റേജിൽ വരെ എത്തി നിന്നിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെ പിടിച്ച് കയറ്റിയത് പൊന്നു ആണെന്ന് നവ്യ ഓർത്തെടുക്കുന്നു.

ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് നവ്യ ആയിരുന്നു. തുടക്കത്തിൽ പൊന്നു ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. നേരിൽ കണ്ട ശേഷമാണ് പ്രണയത്തിലേക്ക് നീങ്ങിയത്. എനിക്ക് പറയാനുള്ളതെല്ലാം പറയാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നുവെന്ന് പൊന്നു പറയുന്നു. പെൺകുട്ടികളോടാണ് തനിക്ക് ഇഷ്ടം തോന്നുന്നതെന്ന് നവ്യ തുറന്ന് പറഞ്ഞിരുന്നത് സ്വന്തം അമ്മയോടായിരുന്നു. തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പ് ഉണ്ടായിരുന്നുവെന്നും, പതുക്കെ അത് മാറിയെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button