കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എം – ബി.ജെ.പിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
കാലങ്ങളായി നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ധാരണ തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാന്‍, കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
പിസി ജോര്‍ജിനെതിരായ മാർ മിലിത്തിയോസിന്റ പ്രസ്താവന ഔദ്യോഗിക നിലപാടല്ല: വ്യക്തമാക്കി ഓർത്തഡോക്സ് സഭ
‘ജനങ്ങളെ ജാതീയമായും വര്‍ഗ്ഗീയമായും ഭിന്നിപ്പിച്ച്, നരേന്ദ്ര മോദി ഗുജറാത്തില്‍ ഫലപ്രദമായി നടപ്പാക്കിയ സോഷ്യൽ എഞ്ചിനീയറിംഗ് കേരളത്തില്‍ മുഖ്യമന്ത്രി പരീക്ഷിക്കുന്നതും പാക്കേജിന്‍റെ ഭാഗമാണ്. അതിനാലാണ് തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ടര്‍മാരെ കണ്ടത്.വര്‍ഗ്ഗീയത ആളിക്കത്തിച്ച് ബി.ജെ.പിക്ക് കേരളത്തില്‍ വളരാന്‍ സാഹചര്യം ഒരുക്കുകയാണ് സി.പി.എം. രാജ്യത്ത് സി.പി.എമ്മിന്‍റെ ഏകപച്ചത്തുരുത്താണ് കേരളം,’ കെ. സുധാകരന്‍ പറഞ്ഞു.
Post Your Comments