കോട്ടയം: മുൻ എം.എൽ.എ പി.സി. ജോര്‍ജിനെതിരെ മലങ്കര ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്താ നടത്തിയ പ്രസ്താവന, സഭയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി ഓർത്തഡോക്സ് സഭ. മാർ മിലിത്തോസിന്റെ പ്രസ്താവന തീർത്തും വ്യക്തിപരമാണെന്നും ഓർത്തഡോക്‌സ് സഭ അറിയിച്ചു.
പി.സി. ജോർജ് ക്രൈസ്തവ സമുദായത്തിന്റെ ചാമ്പ്യനാകേണ്ടെന്നും ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നും നേരത്തെ, യൂഹാനോൻ മാർ മിലിത്തിയോസ് പ്രതികരിച്ചിരുന്നു. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മക്കള്‍ ഗുണ്ടകളും കലാപകാരികളും ആകണമെന്നുള്ളവര്‍ ബി.ജെ.പിയിലേക്ക് വിടണം: വിമർശനവുമായി കെജ്‌രിവാൾ
‘ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ആരും ഏൽപ്പിച്ചിട്ടില്ല. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ല. കത്തോലിക്ക സഭാനേതൃത്വം നര്‍കോട്ടിക് ജിഹാദും ലവ് ജിഹാദും ഉന്നയിക്കുന്നത് വ്യക്തിതാല്‍പര്യം മൂലമാണ്. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്,’തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
Post Your Comments