തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ, രൂക്ഷ വിമർശനം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി. ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. വർഗ്ഗീയ വിഷം തുപ്പിയാൽ പി.സി. ജോർജ് ഇനിയും അകത്തു കിടക്കേണ്ടി വരുമെന്നും അതാണ് രാജ്യത്തെ നിയമ സംവിധാനമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
പി.സി. എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി.സി. ജോർജ് ഇപ്പോഴുള്ളതെന്നും അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി. ജോർജിന്റേതെന്നും മന്ത്രി പറഞ്ഞു. വർഗ്ഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങളാണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നതെന്നും പി.സി. ജോർജിനെ അതിനുള്ള കരുവാക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി.സി. ജോർജ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ചൈനീസ് വ്യോമസേനയെ കടത്തിവെട്ടി ഇന്ത്യന്‍ വ്യോമസേന
വർഗ്ഗീയ സംഘടനകളുമായി ആത്മബന്ധം സ്ഥാപിക്കാൻ പി.സി. ജോർജ് നിരവധി തവണ ശ്രമിച്ചിട്ടുണ്ടെന്നും അതു തിരിച്ചറിഞ്ഞാണ്, കേരള ജനത പി.സി. ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയതെന്നും മന്ത്രി പറഞ്ഞു. പി.സി. ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ, കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ലെന്നും കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
Post Your Comments