കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍, എൽ.ഡി.എഫിനെതിരെ പ്രതികരിച്ച സുരേഷ് ഗോപിക്കെതിരെ മന്ത്രി പി. രാജീവ്. അശ്ലീല വീഡിയോ എല്‍.ഡി.എഫിന്റെ നാടകമാണെന്ന് സുരേഷ് ഗോപി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്‍.ഡി.എഫ് എന്ത് പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെ അനുകൂലിച്ച് സംസാരിച്ച സുരേഷ് ഗോപിയുടെ ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പി. രാജീവ്. കോണ്‍ഗ്രസിന് വേണ്ടി സുരേഷ് ഗോപിയെ പോലെയൊരാള്‍ പ്രതിരോധത്തിന്റെ വക്കീലായി സ്വയം വരുമ്പോള്‍, എന്തോ ഒരു കളി നടക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് പി. രാജീവ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ജെ.പി ഓഫീസില്‍ പോയി വോട്ട് അഭ്യര്‍ത്ഥിച്ചത് യാദൃച്ഛികമല്ലെന്ന് മനസിലായില്ലേ എന്നും അദ്ദേഹം ചോദിച്ചു.
‘കോണ്‍ഗ്രസിന് വേണ്ടി സുരേഷ് ഗോപിയെ പോലെയൊരാള്‍ പ്രതിരോധത്തിന്റെ വക്കീലായി സ്വയം വരുമ്പോള്‍, എന്തോ ഒരു കളി നടക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. വീഡിയോ കിട്ടിയാല്‍ എല്ലാവരും ഷെയര്‍ ചെയ്യുമെന്ന പരാമര്‍ശത്തിലൂടെ, മലയാളികള്‍ മാനസിക വൈകൃതമുള്ളവരാണെന്നാണ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. കേരളീയ സമൂഹത്തെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണ് ആ പ്രതികരണം വഴി അദ്ദേഹം നടത്തിയത്,’ മന്ത്രി രാജീവ് പറഞ്ഞു.
Post Your Comments