KeralaLatest NewsIndia

പി രാജീവിന്റെയും സംഘത്തിന്റെയും വിദേശ യാത്രക്ക് കേന്ദ്ര അനുമതി ഇല്ല

വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും സംഘത്തിന്റെയും വിദേശ യാത്രക്ക് അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ലെന്ന് വിശദീകരണം. അമേരിക്കയും ലെബനനും സന്ദർശിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. മന്ത്രിക്കൊപ്പം നാലം​ഗ സംഘമാണ് വിദേശയാത്രക്കായി ഉണ്ടായിരുന്നത്.

ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെ വിദേശയാത്ര തീരുമാനിച്ചിരുന്നത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രെഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി എംഡി എന്നിവരടങ്ങുന്ന സംഘമാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button