Latest NewsIndiaNews

സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറേയും കുടുംബത്തേയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു, കൊലപ്പെടുത്തിയത് ഇലക്ട്രിക് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച്

ചെന്നൈ: സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറേയും കുടുംബത്തേയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ പല്ലാവരത്ത് ആണ് സംഭവം. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39) മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍ (9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ്-ഗായത്രി ദമ്പതിമാരുടെ വിവാഹ വാര്‍ഷിക ദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം: ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ നടപടി

ശനിയാഴ്ച രാവിലെ ഏറെ നേരമായിട്ടും, പ്രകാശിനേയും കുടുംബത്തേയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടില്‍ രാത്രിയില്‍ ഓണ്‍ ചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ, അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ്, നാലുപേരേയും മരിച്ചനിലയില്‍ കണ്ടതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രകാശിന്റെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നാണ് സൂചന. ഇലക്ട്രിക് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയേയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം, സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകാശ് ഓണ്‍ലൈന്‍ വഴിയാണ് കട്ടിംഗ് മെഷീന്‍ വാങ്ങിയതെന്നും സൂചനകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button