Latest NewsNewsIndia

പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം; ഒരു മരണം, 7 പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലെ കോവില്‍പുലികുത്തിയിലുള്ള പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം. ഒരു കെമിക്കല്‍ മിക്‌സിംഗ് യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ നശിച്ചു. അപകടത്തില്‍ രാമലക്ഷ്മി എന്ന സ്ത്രീ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോഹന്‍രാജിന്റെ ഉടമസ്ഥതയിലുള്ള സത്യപ്രഭ ഫയര്‍ക്രാക്കര്‍ മാനുഫാക്ചററിലാണ് സംഭവം നടന്നത്. കെമിക്കല്‍ മിക്‌സിംഗ്, ഉണക്കല്‍, പാക്കേജിംഗ് മേഖലകളില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഫാന്‍സി പടക്കങ്ങള്‍ തയ്യാറാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് അധികൃതര്‍ കരുതുന്നു. കിലോമീറ്ററുകള്‍ അകലെ ഷോക്ക് വേവ് അനുഭവപ്പെട്ടതായും നിരവധി ഫാക്ടറി യൂണിറ്റുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Read Also: കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഭാര്യ

ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ മരിച്ചു. ബാക്കിയുള്ളവര്‍ നിലവില്‍ ചികിത്സയിലാണ്. തീ നിയന്ത്രണവിധേയമാക്കുന്നതിനും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുന്നതിനുമായി സത്തൂരില്‍ നിന്നും ശിവകാശിയില്‍ നിന്നുമുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ ഉടന്‍ സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button