KeralaLatest NewsNews

പി.സി ജോര്‍ജിനെതിരെ നടന്നത് ഏകപക്ഷീയമായ നടപടി: സിറോ മലബാര്‍ സഭ

ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പി.സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം: പി.സി ജോര്‍ജിനെ പൂര്‍ണ്ണമായി തള്ളാതെ സിറോ മലബാര്‍ സഭ. പി.സി ജോര്‍ജ് പറഞ്ഞ പ്രസ്താവനയെ പിന്തുണയ്ക്കില്ലെന്നാണ് സഭയുടെ നിലപാട്. എന്നാല്‍, ജോര്‍ജിനെതിരെ നടന്നത് ഏകപക്ഷീയമായ നടപടിയാണെന്ന പ്രതീതിയുണ്ടെന്നും ഇത് സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും സിറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.

‘പി.സി ജോര്‍ജിനെതിരായ നിയമനടപടിയെ ക്രൈസ്തവ വേട്ടയായി വ്യാഖ്യാനിക്കില്ല. സമാനകാര്യങ്ങള്‍ പറഞ്ഞവര്‍ക്കെതിരെയും ഇതേ നടപടി സ്വീകരിക്കുമ്പോഴാണ് തുല്യ നീതി സാധ്യമാകുന്നത്. സഭയെ പലരും വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ പി.സി ജോര്‍ജ് നല്‍കിയ പിന്തുണയെ വിസ്മരിക്കുന്നില്ല’- അദ്ദേഹം വ്യക്തമാക്കി.

Read Also: പൊതുജനങ്ങളും ബി.ജെ.പിയും ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ട്: പി.സി. ജോർജ്

അതേസമയം, ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പി.സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാവും ഈ ഹര്‍ജി പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button