
കഠിനംകുളം: മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ സംഭവത്തിൽ യുവാവ് പിടിയില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.
read also: കാർ റാലിയുമായി വഴി തടഞ്ഞ് യുവാവിന്റെ പിറന്നാൾ ആഘോഷം
യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെ വീടിന്റെ മതില്‍ ചാടി, തുറന്നിട്ടിരുന്ന ജനാലവഴി പ്രതി ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പോലീസില്‍ പരാതി നല്‍കി.
ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസില്‍ പ്രതിയായ ആളാണ് നിഷാന്ത്.
Post Your Comments