
വാനമ്പാടി എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതിനേടിയ നടൻ സായ് കിരണ്‍ വിവാഹിതനാകുന്നു. തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയാണ് വധു. ‘നീയും ഞാനും ചേരുമ്പോള്‍, എന്നന്നേക്കുമായി’ എന്ന് പറഞ്ഞാണ് ശ്രാവന്തി നിശ്ചയത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടത്.
തന്റെ പ്രിയപ്പെട്ട നായകനും ഭാവി വധുവിനും ആശംസകള്‍ അറിയിച്ച് വാനമ്പാടി സീരിയലിൽ നായികയായ സുചിത്ര ചന്തു സോഷ്യല്‍ മീഡിയയില്‍ എത്തി. ചന്ദ്ര ലക്ഷ്മണ്‍, അമൃത നായര്‍ തുടങ്ങിയ നിരവധി ടെലിവിഷന്‍ താരങ്ങളും കമന്റില്‍ സായ് കിരണിനും ശ്രാവന്തിയ്ക്കും ആശംസകള്‍ അറിയിച്ചു.
read also: വ്യാജൻ ഇപ്പോള്‍ ഹാക്കറുമായി: ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് സിപിഎം
തെലുങ്കില്‍ അയ്യായിരത്തില്‍ അധികം പാട്ടുകള്‍ പാടിയ പ്രശസ്ത ഗായകന്‍ വി രാമകൃഷ്ണയുടെ മകനാണ് സായ് കിരണ്‍.
Post Your Comments