KeralaLatest NewsNews

പി.സി.ജോര്‍ജ് നടത്തിയത് വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശം: മുഖ്യമന്ത്രി പിണറായി വിജയന്‍

പി.സി.ജോര്‍ജിനെ ആട്ടിന്‍ തോലിട്ട ചെന്നായ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് പോപ്പുലര്‍ ഫ്രണ്ടിന്റെ മതവിദ്വേഷ മുദ്രാവാക്യത്തിനെതിരെ മൗനം

തൃക്കാക്കര: പി.സി. ജോര്‍ജ് നടത്തിയത് വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശമാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പി.സി.ജോര്‍ജിന് എതിരെ, മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.

Read Also: ചൂട് കനക്കുന്നു: കുവൈത്തിൽ ജൂൺ മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു

‘വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മതനിരപേക്ഷത ഏറ്റവും ശക്തമായി ഉളള നാടാണ് കേരളം. ആ മതനിരപേക്ഷതയെ തളര്‍ത്തുന്ന, വര്‍ഗീയതയ്ക്ക് വലിയ തോതില്‍ വളംവെച്ചു കൊടുക്കുന്ന നിലപാടാണ് ഈ മാന്യന്റെ ഭാഗത്ത് നിന്നുണ്ടായത്’, മുഖ്യമന്ത്രി പറഞ്ഞു.

ഒഡീഷയിലും കര്‍ണാടകയിലും ഉള്‍പ്പെടെ സംഘപരിവാര്‍ ക്രൈസ്തവരെ ദ്രോഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.സി. ജോര്‍ജ് വിഷയത്തിലേയ്ക്ക് മുഖ്യമന്ത്രി കടന്നത്. കേരളത്തില്‍ വര്‍ഗീയ നിലപാട് സ്വീകരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലേത് പോലെയാകില്ല, കടുത്ത നടപടിയുണ്ടാകും. വിടുവായന്‍മാരെ തല്‍ക്കാലം പ്രകോപിപ്പിച്ച് ഒന്നിച്ച് കൂട്ടി അവരെക്കൊണ്ട് ചിലത് കാണിച്ചാല്‍ അത് ക്രൈസ്തവ മുഖമായി മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ആട്ടിന്‍തോലിട്ട ചെന്നായ വരുന്നത് സ്നേഹിക്കാനല്ല. ചെന്നായയ്ക്ക് വേണ്ടത് മാംസവും ചോരയുമാണ്. മതന്യൂനപക്ഷ വിഭാഗത്തെ ഭീഷണിപ്പെടുത്തിയോ പ്രകോപിപ്പിച്ചോ തങ്ങളുടെ ഉദ്ദേശ്യം നടത്തിയെടുക്കാമെന്ന് സംഘപരിവാര്‍ തെറ്റിദ്ധരിക്കണ്ട’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൊന്നൊടുക്കുമെന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button