പെരുമ്പാവൂർ: ടാങ്കർ ലോറിയില്‍ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പൊലീസ് പിടിയിൽ. തൃക്കാക്കര പള്ളീലാംകര ഭാഗത്തു നിന്ന് ഇപ്പോൾ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ചാത്തംവേലിപ്പാടം ഭാഗത്ത് താമസിക്കുന്ന പുതുവായ്പ്പറമ്പ് വീട്ടിൽ സജിതിനെയാണ് (41) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഞ്ചാവ് കച്ചവടത്തിന്‍റെ ഇടനിലക്കാരനായി പ്രവർത്തിച്ച് ഒഡിഷയിൽ പോയി മൊത്തക്കച്ചവടക്കാരനുമായി കച്ചവടം ഉറപ്പിച്ചത് ഇയാളാണ്. ചെന്നൈ കൃഷ്ണവേണി ഭാഗത്തു നിന്നാണ് ഇയാൾ പിടിയിലായത്. വിഷുദിനത്തില്‍ പെരുമ്പാവൂർ ഇരവിച്ചിറയിൽ വെച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന ടാങ്കർ ലോറി പിടികൂടിയത്. 250 കിലോ കഞ്ചാവാണ് ലോറിയിൽ നിന്ന് അന്ന് പിടികൂടിയത്.
Read Also : ക്ഷേത്രത്തിന് സമാനമായ രൂപഘടന: കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
കേസില്‍ ലോറി ഡ്രൈവർ സെൽവകുമാർ ഉൾപ്പെടെ അഞ്ച് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എസ്.വിപിൻ. എസ്.ഐ. രാജേന്ദ്രൻ, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ അനീഷ് കുര്യാക്കോസ്, സി.പി.ഒമാരായ ഷർനാസ്, സുധീർ, വിപിൻ വർക്കി എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments