Latest NewsCinemaNewsIndiaEntertainment

സമാന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് പതിച്ചു

ന്യൂഡൽഹി: കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഖുഷി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സമാന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം. ഇരുവരും സഞ്ചരിച്ച കാർ നദിയിൽ പതിക്കുകയായിരുന്നു. അപകടത്തിൽ താരങ്ങൾക്ക് സാരമായി പരിക്കേറ്റു. സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെ വാഹനം ആഴമുള്ള ജലാശയത്തിൽ പതിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു.

Also Read:ഏതൊരു ക്യാപ്റ്റനും അവനെപ്പോലെയുള്ള ഒരു താരം ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കും: സുരേഷ് റെയ്ന

‘സമാന്തയും വിജയും കശ്മീരിലെ പഹൽഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീക്വൻസ് നടത്തുന്നതിനിടെ ആണ് സംഭവം. രംഗം വളരെ കഠിനമായിരുന്നു. രണ്ട് അഭിനേതാക്കളും ദാൽ നദിയുടെ ഇരുവശത്തും കെട്ടിയിരിക്കുന്ന കയറിനു മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. പക്ഷേ നിർഭാഗ്യവശാൽ, വാഹനം ആഴത്തിലുള്ള വെള്ളത്തിൽ വീഴുകയായിരുന്നു. ഇരുവരുടെയും മുതുകിനാണ് പരിക്കേറ്റത്’, ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ക്രൂ അംഗം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ചയാണ് അപകടമുണ്ടായതെന്നും സമാന്തയും വിജയും ഞായറാഴ്ച ജോലി പുനഃരാരംഭിച്ചതായും റിപ്പോർട്ടുണ്ട്. കശ്മീരിലെ 30 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കി സിനിമാ സംഘം കഴിഞ്ഞ ദിവസം മടങ്ങി. രണ്ടാമത് ഷെഡ്യൂൾ ഉടനെ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button