
ചെന്നൈ : ചെന്നൈയിൽ നടന്ന ഒരു കോളേജ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സാമന്തയുടെ ഡാൻസ് ഇതിനോടകം വൈറൽ. പരിപാടിക്കിടെ “ദിപ്പം ഡപ്പം ” എന്ന ഗാനത്തിന് അവർ നൃത്തം ചെയ്തത് നവമാധ്യമങ്ങളിൽ ഹിറ്റാണ്.
കോളെജ് വിദ്യാർത്ഥികളുടെ ആവശ്യം ആദ്യം അവർ നിരാകരിച്ചെങ്കിലും കലാകാരന്മാരുടെ സംഘം അവരെ പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം ചേരാനും നടിയോട് ആവശ്യപ്പെട്ടു. തുടർന്ന് അവർ ഡാൻസ് ചെയ്യുകയായിരുന്നു.
നൃത്തം ചെയ്യാൻ തുടങ്ങിയ ഉടൻ തന്നെ ജനക്കൂട്ടം പ്രകടനത്തിലുടനീളം ഉച്ചത്തിൽ ആർപ്പുവിളിക്കുകയും അവർക്കായി കരാഘോഷം തന്നെയാണ് ഉളവാക്കിയത്. അതേ സമയം നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്.
https://twitter.com/i/status/1890947146477629633
Post Your Comments