വീണ്ടും വിവാഹത്തിനാെരുങ്ങുന്ന തെന്നിന്ത്യൻ താരം നാഗചൈതന്യ ഇസ്റ്റഗ്രാമില്‍ നിന്ന് മുൻഭാര്യയും നടിയുമായ സാമന്തയുടെ ചിത്രങ്ങൾ എല്ലാം നീക്കി. പുതിയ വിവാഹത്തിനു മുൻപാണ് മുൻഭാര്യക്കൊപ്പമുണ്ടായിരുന്ന ചിത്രം താരം നീക്കിയത്.
വിവാഹമോചനം പ്രഖ്യാപിച്ച കുറിപ്പ്, രണ്ടാമത്തേത് മജിലി എന്ന ചിത്രത്തിന്റെ പോസ്റ്റർ, ഒരു റേസിംഗ് പശ്ചാത്തലത്തിലുള്ള ചിത്രം എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്. ഇരുവരും കാർഡോറിനരികില്‍ നില്‍ക്കുന്ന ചിത്രത്തിൽ ത്രോ ബാക്ക്… ‘മിസിസ് ആന്‍ഡ് ദി ഗേള്‍ഫ്രണ്ട്’ എന്ന കാപ്ഷനാണ് നല്‍കിയിരുന്നത്. ഈ ചിത്രമാണ് ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ നിന്ന് നീക്കിയത്.
read also: തങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞ് ജനിക്കും , അവള്‍ക്ക് 24 വയസും എനിക്ക് 42 വയസുമാണ്: ബാല
സാമന്തയുമായി വേർപിരിഞ്ഞ നാഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി വിവാഹം നിശ്ചയം കഴിഞ്ഞു. ഉടനെ ഇരുവരും വിവാഹിതരാകും. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
Post Your Comments