ErnakulamLatest NewsKeralaNattuvarthaNews

50 കോടി മുടക്കി ഒരു നവോത്ഥാന മതിൽ കൂടി കെട്ടണം: സർക്കാരിനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേസിൽ സർക്കാരിന് ആത്മാർഥതയില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു. പിണറായി സർക്കാർ ഒരിക്കൽ നവോത്ഥാന മതിൽ കെട്ടിയതാണെന്നും 50 കോടി രൂപ മുടക്കി ഒരു മതിൽ കൂടി കെട്ടാൻ സാധിക്കില്ലേയെന്നും സുരേന്ദ്രൻ പരിഹസിച്ചു.

നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയിൽ ഹർജിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് വന്നത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി

ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധബന്ധമുണ്ടെന്നും മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നും നടി കോടതിയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button