AlappuzhaKeralaNattuvarthaLatest NewsNews

പ്രകോപനപരമായ മുദ്രാവാക്യം: കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലർ ഫ്രണ്ട്, അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആൺകുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോവുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചുകുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ന്നത്. ഇതിന്റെ വീഡിയോ വൈറലായതോടെ, സംഭവത്തില്‍ പൊലീസ് രഹസ്യന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.

Also Read:ചൈന തായ്‌വാനെ ആക്രമിച്ചാൽ യുഎസ് നോക്കി നിൽക്കില്ല: പ്രസിഡന്റ് ജോ ബൈഡൻ

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജനമഹാ സമ്മേളനം നടന്നത്. ഈ സമ്മേളനത്തിനിടെ നടന്ന പ്രകടനത്തിലാണ് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഒരാളുടെ തോളിലിരുന്നാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്. കൂടെയുണ്ടായിരുന്നവർ ഇതേറ്റുചൊല്ലുകയും ചെയ്തു. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്.

ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇത്ര ചെറുപ്രായത്തിലെ കുട്ടികളുടെ മനസിൽ വിഷം നിറയ്‌ക്കുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ കർശന നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയകളിൽ ആവശ്യം ഉയർന്നിരുന്നു. വീഡിയോ വൈറലായതോടെ, ബി.ജെ.പി നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. വിഷയത്തിൽ സി.പി.എം, കോൺഗ്രസ് നേതാക്കൾ ഉരിയാടാത്തതിനെതിരെയായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button