ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കാൻ ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കേന്ദ്രസർക്കാർ പെട്രോൾ വില കുറച്ചതിന് പിന്നാലെയാണ് ജെപി നദ്ദയുടെ ഈ ആഹ്വാനം.
പെട്രോൾ, ഡീസൽ വിലകളും ഇന്ധന വിലയും കുറച്ചത് രാജ്യത്തെ സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുതലാണെന്ന് നദ്ദ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം, പെട്രോൾ വില ലിറ്ററിന് എട്ട് രൂപയും, ഡീസൽ വില ലിറ്ററിന് 6 രൂപയും വീതം കുറച്ചതായി മന്ത്രാലയം അറിയിച്ചു. അതേസമയം, പാചകവാതകത്തിന് സിലിണ്ടറിന്മേൽ 200 രൂപ സബ്സിഡി നൽകുമെന്നും പ്രഖ്യാപനമുണ്ടായി. പ്രധാനമന്ത്രി ഉജ്ജ്വല യോജന സ്കീം പ്രകാരം, ഒമ്പത് കോടിയിലധികം പേർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
Post Your Comments