കുണ്ടറ: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. നല്ലിലയിലെ ക്ലിനിക്കില്‍ ശനിയാഴ്ച വൈകീട്ട് 3.30-ഓടെ ആയിരുന്നു സംഭവം. ക്ലിനിക്കിലെ ശുചീകരണത്തൊഴിലാളിയായ രാജിക്കു നേരേ പുലിയില സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്.
read also: ബ്രിട്ടനിൽ വീണ്ടും കൺസർവേറ്റീവ് പാർട്ടിക്ക് വിജയം: കെമി ബേഡനോക്കിനെ നേതാവായി തെരഞ്ഞെടുത്തു
ക്ലിനിക്കില്‍ വച്ചു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ സന്തോഷ് രാജിയുടെ തലയിലേക്ക് ഒഴിച്ചശേഷം ലൈറ്റർ കത്തിച്ച് തീകൊളുത്തുകയായിരുന്നു. സന്തോഷിന്റെ ദേഹത്തും പെട്രോള്‍ വീണ് തീപിടിച്ചിരുന്നു.രാജിക്ക് മുഖത്തും കഴുത്തിനും കൈക്കും പൊള്ളലുണ്ട്. ദേഹം മുഴുവൻ പൊള്ളലേറ്റ സന്തോഷ് അതീവ ഗുരുതരാവസ്ഥയിലാണ്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
ആദ്യ ഭർത്താവ് ഉപേക്ഷിച്ചുപോയശേഷം രാജി സന്തോഷിനൊപ്പമായിരുന്നു താമസമെന്ന് കണ്ണനല്ലൂർ പോലീസ് അറിയിച്ചു.
Post Your Comments