കൊല്ലം: അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയി കഴിഞ്ഞിരുന്ന അഴീക്കല്‍ സ്വദേശി ഷൈജാമോള്‍ ഇന്ന് ഉച്ചയോടുകൂടിയാണ് അന്തരിച്ചത്.
ഇന്നലെ രാത്രി 7.30 ഓടെയാണ് ഷൈജാമോളെ സുഹൃത്തും പാലാ സ്വദേശിയുമാ ഷിബു ചാക്കോ പെട്രോളൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഷൈജാമോളെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
read also: ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ വൻ തീപ്പിടിത്തം
ഷൈജാമോളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഷിബു ചാക്കോ സ്വയം പെട്രോളിച്ച് തീ കൊളുത്തി. ഇന്നലെ രാത്രി തന്നെ ഷിബു ചാക്കോ മരണപ്പെട്ടു. ഏറെക്കാലം ഷൈജാമോളും ഷിബു ചാക്കോയും ഒന്നിച്ചു കഴിഞ്ഞിരുന്നവരാണ്.
Post Your Comments