തിരുവനന്തപുരം: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ, ആശ്വാസ നടപടിയായി കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന്റേത് ലിറ്ററിന് ആറു രൂപയുമാണ് കുറച്ചത്.
ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. കേന്ദ്രസർക്കാർ നികുതി കുറച്ചുവെന്നും ഇനി ഇനി സംസ്ഥാന സർക്കാരിന്റെ വകയാവട്ടെ കുറയ്ക്കൽ എന്നും കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മുക്കുപണ്ട തട്ടിപ്പ്: കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബംഗളരുവിൽ അറസ്റ്റിൽ
‘നമസ്കാരം സഹോദരങ്ങളേ.. കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ നികുതി കുറച്ചു ..പാചക വാതക സബ്‌സിഡി പുനസ്ഥാപിച്ചു.. ഇനി സംസ്ഥാന സർക്കാരിന്റെ വകയാവട്ടെ കുറക്കൽ..,’ കൃഷ്ണകുമാർ വ്യക്തമാക്കി
അതേസമയം, കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചപ്പോൾ, കേരളത്തിന് അധിക ആശ്വാസമാണ് ലഭിക്കുക. കേരളത്തിൽ പെട്രോളിന് ലിറ്ററിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും. സംസ്ഥാന വാറ്റിൽ ആനുപാതിക കുറവ് വരുന്നതിനാനാലാണിത്.
Post Your Comments