Latest NewsKeralaIndia

മുക്കുപണ്ട തട്ടിപ്പ്: കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബെംഗളൂരുവിൽ അറസ്റ്റിൽ

അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ബാങ്കിലെ അപ്രൈസര്‍ മുക്കം സ്വദേശി മോഹനന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.

കോഴിക്കോട്: മുക്കുപണ്ട തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിലായി. ഒളിവിലായിരുന്ന ബാബു പൊലുകുന്നത്തിനെയാണ് ബെംഗളൂരുവിൽനിന്ന് മുക്കം പൊലീസ് പിടികൂടിയത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവും കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പൊലുകുന്നത്ത് പിടിയിലായത്.

കേസിലെ മുഖ്യപ്രതിയായ ബാബു ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുക്കം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ പ്രതി ചേർത്തതോടെ ബാബുവിനെ കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തിൽ, ദളിത് കോണ്‍ഗ്രസ് നേതാവായ വിഷ്ണു, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

read also: പാകിസ്ഥാൻ വനിതയുടെ ഹണിട്രാപ്പിൽ കുടുങ്ങി, സൈനിക നീക്കങ്ങൾ ചോർത്തിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ബാങ്കിലെ അപ്രൈസര്‍ മുക്കം സ്വദേശി മോഹനന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. വിഷ്ണു പന്തീരാങ്കാവിലെ മറ്റൊരു ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയ ഘട്ടത്തില്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിൽ വിവരം അറിയിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പിന്നാലെയാണ് കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പടക്കം പുറത്ത് വന്നത്.

read also: ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിനും ഡീസലിനും കുറച്ച നിരക്കുകൾ കാണാം

കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്‍മുഴി ശാഖയിലും തട്ടിപ്പ് നടന്നതായി വ്യക്തമായിട്ടുണ്ട്. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്‍മുഴി ശാഖയില്‍നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി ഇവര്‍ കൈക്കലാക്കിയത്. പരാതി ഉയര്‍ന്നതോടെ ബാബു പൊലുകുന്നത്തിനെയും വിഷ്ണുവിനെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button