Latest NewsIndiaNews

ഇന്ധന വില കുറച്ചതിനൊപ്പം ഗ്യാസ് സിലിണ്ടറിന്റെ വിലയും കുത്തനെ കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചതിനൊപ്പം പാചകവാതകത്തിന്റെയും എക്‌സൈസ് തീരുവ കുറച്ചു. ഗ്യാസ് സിലിണ്ടറിന്റെ സബ്‌സിഡി പുനഃസ്ഥാപിച്ചു.

Read Also:പിഎം കിസാൻ സമ്മാൻ നിധി: അടുത്ത ഗഡുവിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണം, വിശദവിവരങ്ങൾ

ഒരു സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഉജ്ജ്വല്‍ യോജനയില്‍ പെട്ടവര്‍ക്ക് 200 രൂപയാണ് സബ്സിഡി. ഒരു വര്‍ഷം 12 സിലിണ്ടറിന് സബ്‌സിഡി ലഭിക്കും. പെട്രോള്‍ ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്‌സൈസ് തീരുവയില്‍ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും.

ഉക്രെയ്ന്‍ സംഘര്‍ഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കോവിഡ് -19 മഹാമാരിയില്‍ നിന്ന് ലോകം കരകയറുന്നതും കണക്കിലെടുത്താണ് സീതാരാമന്‍ പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായെന്ന് അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button