ഡൽഹി: പിഎം കിസാൻ സമ്മാൻ നിധി പദ്ധതി ഗുണഭോക്താക്കൾക്ക്, അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതർ. ഇതിനായി അക്ഷയയുമായോ ജനസേവന കേന്ദ്രവുമായോ ബന്ധപ്പെട്ട് എയിംസ് പോർട്ടൽ വഴി http://www.aims.kerala.gov.in ലാൻഡ് വെരിഫിക്കേഷൻ ചെയ്യണം. മെയ് 28ന് മുമ്പായി പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടത്താത്തവർക്ക് തുടർന്നുള്ള ഗഡുക്കൾ കിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടത്തുന്നതിനായി ആധാർ കാർഡ്, മൊബൈൽ (ഒടിപി ലഭിക്കുന്നതിന്), നികുതി അടച്ചതിന്റെ രസീത് എന്നീ രേഖകൾ കർഷകർ കയ്യിൽ കരുതേണ്ടതാണ്.
കർഷകൻ ആധാർ നമ്പർ എയിംസ് പോര്‍ട്ടലില്‍ നൽകണം.
തുടര്‍ന്ന്, പോര്‍ട്ടലില്‍ കാണിക്കുന്ന ഫോൺ നമ്പർ ശരിയാണെങ്കിൽ, ‘സെൻഡ് ഒടിപി’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
കസ്റ്റഡിയിലെടുത്ത മീന്‍കച്ചവടക്കാരന്‍ മരിച്ചു, പൊലീസ് സ്റ്റേഷന്‍ കത്തിച്ച് ജനങ്ങള്‍
പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈൽ നമ്പർ ശരിയല്ലെങ്കിൽ, പിഎം കിസാൻ/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക.
തുടർന്ന് സെക്യൂരിറ്റി കോഡ് നൽകി ‘എന്റർ’ ക്ലിക്ക് ചെയ്യുക. ശേഷം, മൊബൈൽ നമ്പർ നൽകുക.
പുതിയ പാസ്‌വേഡ് നൽകി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് ‘സബ്‌മിറ്റ്’ ബട്ടൺ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ‘ഒടിപി’ നൽകി ‘സബ്‌മിറ്റ്’ ക്ലിക്ക് ചെയ്യുക. എയിംസ് പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, ‘പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, ‘ആഡ് ന്യൂ ലാൻഡ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് കാണിക്കുന്ന പേജിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ചേർത്ത് ‘പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ആധാർ നമ്പർ നൽകി’ സേർച്ച്’ ബട്ടണിൽ ക്ലിക്കു ചെയ്യുക. തുടർന്ന്, ഗുണഭോക്താവിന്‍റെ പിഎം കിസാൻ ഡാറ്റാബേസിൽ നല്‍കിയിട്ടുള്ള പേര് കാണാം.
തുടര്‍ന്ന് ‘വെരിഫൈ ഇൻ ലാൻഡ് റവന്യു റെക്കോർഡ്‌സ്’ ബട്ടണിൽ ക്ലിക്കുചെയ്യുക.
റവന്യൂ ഡാറ്റാബേസിൽ നിന്ന് ഭൂമി വിശദാംശങ്ങൾ പരിശോധിച്ച് ‘സബ്‌മിറ്റ്’ ബട്ടൺ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെയുള്ള നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല.
Post Your Comments